റെയ്‌കി എന്നത് മുക്തിയിലേക് ഉള്ള പാത എന്നതിനുപരി ഒരു ഔഷധ രഹിത ചികിത്സാരീതി കൂടിയാണ്.

ഏതൊരു പ്രശ്നത്തിനും അസുഖത്തിനും റെയ്‌കിയിലൂടെ പരിഹാരം കണ്ടെത്താനാകും.

റെയ്കിമാസ്റ്ററിൽ നിന്നും പരമ്പരാഗതമായ രീതിയിൽ ദീക്ഷ ലഭിച്ചവർക്കുമാത്രമേ റെയ്കിഎന്ന ശക്തിവിശേഷത്തെ ചികിൽസാരൂപത്തിൽ

പ്രയോഗിക്കുന്നതിനു സാധിക്കുകയുള്ളു. എന്നാൽ റെയ്കി എന്ന സാധനാരീതിയുടെ പ്രധാന ഉപയോഗം സ്വയചികിൽസയും ആരോഗ്യ സംരക്ഷണവുമാണ്‌.

റെയ്കിയോടു താല്പര്യമുള്ള ഏതൊരാൾക്കും ദീക്ഷസ്വീകരിച്ചു ഒന്നും രണ്ടും ഘട്ടം പരിശീലനം വഴി സ്വയം ചികിൽസിക്കുകയും

മറ്റുള്ളവരെ ചികിൽസിക്കുകയും ചെയ്യാൻ കഴിയും. ഒരു വ്യക്തിയുടെ ഷഡാധാരങ്ങല്ളിലൂടെ നൽകുന്ന പ്രപഞ്ചശക്തിയുടെ പ്രഭാവം കൊണ്ടു ആ വ്യക്തിയുടെ ശരീരത്തിനും മനസ്സിനും ആത്മാവിനും സംപൂര്ണ സൗഖ്യവും സുസ്ഥിരതയും ഉണ്ടാകുന്നു

ഔഷധങ്ങളും ഉപകരങ്ങളും‍ കീറിമുറിക്കലുകളും ഇല്ലാത്തതിനാൽ യാതൊരു ദൂഷ്യഫലങ്ങളും ഉണ്ടാകുന്നതല്ല.

നൈസർഗികവും സ്വാഭാവികവുമായ രോഗശാന്തി റെയ്കിയുടെ സാന്നിദ്ധ്യത്തിൽ ശരീരത്തിനുള്ളിൽ നടക്കുന്നു എന്നതാണു റെയ്കിയുടെ മഹത്ത്വം.

ഒരു റെയ്കി മാസ്റ്റര്‍(ഗുരു) തന്റെ ശിഷ്യനിലേക്ക് വിശ്വജീവശക്തിയുടെ പാത അഥവാ ചാലകവേദി തുറന്നുകൊടുക്കുകയാണ്. അറ്റൂണ്‍മെന്റ് എന്ന പ്രക്രിയയിലൂടെ ചെയ്യുന്നത്. പരിശുദ്ധവും പാവനവും രഹസ്യ സ്വഭവമുള്ളതുമായ ലളിതമായ ഒരു ചടങ്ങാണ് അറ്റൂണ്‍മെന്റ് എന്നപേരില്‍ അറിയപ്പെടുന്നത്. അറ്റൂണ്‍മെന്റ് ലഭിച്ചതിനുശേഷം അത്ഭുതകരവും അവര്‍ണ്ണനീയവും അതുല്യ ശക്തി വിശേഷത്തോടുകൂടിയതും പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നതുമായ റെയ്കിയുടെ ദിവ്യമായ ഊര്‍ജ്ജം നിങ്ങളുടെ കൈകളിലൂടെ പ്രവഹിച്ച് ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് റെയ്കിയുടെ പരിശുദ്ധമായ ചാലകനാക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. അതുവഴി ഈ ദിവ്യാനുഗ്രഹം യഥേഷ്ടം നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ലോക നന്മയ്ക്കുമായി പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്നു. എന്നതിനാൽ വളരെയേറെ വര്‍ഷമായി റെയ്കിയെ കുറിച്ച് ആഴത്തിലുള്ള വിശ്വാസവും പ്രചാരണവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. കൂടാതെ ദീക്ഷ സ്വീകരിച്ചു നിരവധി റെയ്‌കി ചാനൽ ലോകനന്മയ്ക്കായി പ്രവർത്തിക്കുന്നു .

റെയ്‌ക്കി അറ്റൂണ്‍മെന്റ് ഈ ഷേക്ത്രത്തിൽ ലഭ്യമാണ്.

1922 ല്‍ മികാവോ ഉസൂയി എന്നാ ബുദ്ധസന്യാസിയാണ് റെയ്കി എന്ന അധ്യാത്മിക ചികിത്സാ സംമ്പ്രദായം വികസിപ്പിച്ചെടുത്തത്. ഇതില്‍ പാം ഹീലിംഗ് എന്ന് വിളിക്കുന്ന ഒരു സങ്കേതമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഈ സങ്കേതം ഉപയോഗിച്ച് ഊര്‍ജത്തെ കൈപ്പത്തിയിലൂടെ “കീ” എന്ന രൂപത്തില്‍ പകരുന്നു വളരെ ലളിതവും,ഫലപ്രദവും വളരെ എളുപ്പത്തിൽ ഏതൊരാൾക്കും പടിച്ചെടുക്കാവുന്നതുമായ ഒരു അത്ഭുത ചികിത്സ ശാസ്ത്രമാണ് റെയ്കി.

റെയ്കിയെ ഒരു ബതൽ ചികിത്സ ശാഖയായി ലോകാരോഗ്യ സംഘടന അംഗീകരിച്ചിടുണ്ട് .റെയ്കി എന്ന ജപ്പാനീസ് വാക്കിന്റെ അർത്ഥം പ്രാഭഞ്ചിക പ്രാണശക്തി (Universal life force energy)എന്നാണ്. ഇത് തികച്ചും ഔഷധ രഹിതവും പാർശ്വഫലമുക്തവുമായ ചികിത്സ രീതിയാണ്. അമേരിക്കയിലും, ജപ്പാനിലും, യൂറോപ്പിലും മിക്കവാറും എല്ലാ രാജ്യങ്ങളിലും റെയ്കിയെ ഒരു ഹോളിസ്റ്റിക് ചികിത്സയായി അംഗീകരിച്ചുകഴിഞ്ഞു. ഡോക്ടര്‍മാര്‍ , നഴ്‌സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍, മനഃശാസ്ത്രജ്ഞര്‍, കൗണ്‍സില്‍ നടത്തുന്നവര്‍ ഫിസിയോ തെറാപ്പിസ്റ്റുകള്‍, പുരോഗിതര്‍, സന്യാസിമാര്‍, എഞ്ചിനീയര്‍മാര്‍, എന്നുവേണ്ട വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലും പ്രവര്‍ത്തിക്കുന്നവര്‍ റെയ്കി പഠിച്ച് പ്രാക്ടീസ് ചെയ്യുന്നു. പലകാലം ചികിൽസ നടത്തി നിരാശരായി കഴിയുന്നവർക്കു സങ്കീർണങ്ങളായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന രോഗങ്ങളായ ആമാശയ വ്രണം, കരൾ രോഗം, വൃക്ക രോഗം,ഹൃദ്രോഗം, തലച്ചോറിലെ രക്തതടസം, രക്തസ്രാവം, തുടർന്നുള്ള അവയവ തളർച്ച, സന്ധിവാതം, രക്തസമ്മർദ്ദം, പ്രമേഹം, കൈകാലുകളിലെ രക്തസഞ്ചാര തടസം, സൈനസൈറ്റിസ്, സോറിയാസിസ്, സ്പോണ്ടിലോസിസ്, വേരിക്കോസ്‌വെയിൻ, അൾഷിമേഴ്സ് രോഗം, വന്ധ്യത, ബലഹീനത, അണ്ഡാശയ ഗർഭാശയ മൂത്രാശയ പ്രശ്നങ്ങൾ,വളർച്ചക്കുറവ്, മാറാത്ത തലവേദന, ചുഴലി , അപസ്‌മാരം, മാനസികപ്രശ്നങ്ങൾ മുതലായ സകലരോഗങ്ങളും റെയ്കി ചികിൽസയിൽ ഒന്നാകെ ശമിക്കും പക്ഷെ ക്ഷമയോടെയും നിഷ്ക്കർഷയോടെയും ചിട്ടയായും ചികിൽസക്കു വിധേയനാകണമെന്നു മാത്രം.

രണ്ടും മൂന്നും ഘട്ടം പരിശീലനം ലഭിച്ച ചികിൽസകർ, ഷഡാധാരങ്ങളിലും രോഗാവസ്ഥയുള്ള ശരീരഭാഗങ്ങളിലും, തന്റെ കൈകളിലൂടെ റെയ്കിയെ നൽകുന്നതോടൊപ്പം, സ്വന്തം മനസ്സിൽ രോഗശാന്തിക്കുള്ള തീവ്രമായ സങ്കൽപ്പങ്ങൾ കൂടി നടത്തുന്നു, ഏതൊരു വ്യക്തിയുടെയും ശരീരത്തിലേയും മനസ്സിലേയും എല്ലാ രോഗങ്ങളും ഒരേ സമയത്തുതന്നെ ഇല്ലാതാക്കുന്നുവെന്നതാണു റെയ്കിചികിൽസയുടെ പ്രത്യേകത. രോഗിക്കു പോലും തിരിച്ചറിയാൻ കഴിയാതിരുന്ന രോഗങ്ങളും ചില വർഷങ്ങൾ‍ കഴിഞ്ഞു മാത്രം പ്രത്യക്ഷപ്പെടുമായിരുന്ന രോഗങ്ങളും ചീകിൽസകനുകണ്ടെത്താൻ‍ കഴിയും. പ്രത്യേക രോഗങ്ങളോടൊപ്പം അവയും നീക്കം ചെയ്യപ്പെടും.

റെയ്‌കിയിലൂടെ ഏഴു ചക്രങ്ങൾക്കു ശക്തിപകർന്നു തുടർന്നുള്ള പതിനജു മിനിറ്റോളം ഉള്ള ധ്യാനം നമ്മുടെ മനസിലെ എല്ലാ ദുഷ് ചിന്തകളെയും ഇല്ലാതാക്കിമനസിന് സന്തോഷവും ആത്മ ദയിര്യവും ലഭിക്കുന്നതോടൊപ്പം ഈശ്വര ചൈതന്യവും നമ്മളിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നു.

1. റെയ്കി നമ്മുടെ ശരീരത്തിന് ഒരു സംരക്ഷണ വലയം തീർത്ത് നെഗറ്റീവ് എനെർജികളിൽ നിന്നും ,ശത്രു ദോഷങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതാണ്.
2. മാനസികവും ശാരീരികവുമായ നിരവധി പ്രയാസങ്ങളെ റെയ്കി ഹീലിങ്ങിലൂടെ പരിഹരിക്കാൻ കഴിയുന്നതാണ്.
3. രോഗപ്രതിരോധശക്തി റെയ്കി പരിശീലിക്കുന്നവരിൽ കൂടുതലായിരിക്കും.
4. മറ്റു ചികിത്സകൾക്കൊപ്പം റെയ്കി ഹീലിംഗ് ചെയ്യുമ്പോൾ വളരെ പെട്ടൊന്ന് തന്നെ ഫലം ലഭിക്കുന്നു
5. നെഗറ്റീവ് എനെർജികൾ നിന്നും സംരക്ഷിക്കപ്പെടുന്നതിലൂടെ തടസ്സങ്ങൾ നീങ്ങി ഉദ്ധിഷ്ട കാര്യസിദ്ധി, പ്രശസ്തി, ലാഭം എന്നിവ കൈവരിക്കാവുന്നതാണ്
6. ടെൻഷൻ, വിഷാദം, ഉറക്കമില്ലായ്മ, ഭയം, അശ്രദ്ധ, ക്ഷോപം ,പഠനത്തിൽ അലസത ,മറവി ആത്മവിശ്വാസമില്ലായ്മ, പരീക്ഷ ഭയം തുടങ്ങിയ പ്രശ്നങ്ങളെ റെയ്കി ഹീലിങ്ങിലൂടെ നിങ്ങൾക്ക് തന്നെ സ്വയം ചികിത്സിച്ചു സുഖപെടുത്തുവാൻ സാധിക്കുന്നതാണ്
7. ജന്മ സിദ്ധമായ കഴിവുകളെ പരിപോഷിപ്പിക്കുവാൻ റെയ്കി ഹീലിങ്ങിലൂടെ സാധ്യമാണ്.
8. കേവലം ഒരു മണിക്കൂർ കൊണ്ട് തന്നെ നിങ്ങളുടെ ചക്രകളെ ആക്റ്റീവ് ചെയ്തു റെയ്കി സിദ്ധി സ്വയം അനുഭവിച്ചറിയാം
9. റെയ്കി ഹീലിംഗ് പഠിക്കുന്നതിന് നിങ്ങളുടെ പ്രായമോ ,വിദ്യാഭ്യാസ യോഗ്യതയോ ഒരു പ്രശ്നമേ അല്ല.
10. കാര്യക്ഷമതയും ,കഴിവും ,സിദ്ധിയും ഉള്ള ഒരു റെയ്കി മാസ്റ്റർക്ക് ഒരു മണിക്കൂർ കൊണ്ട് തന്നെ Direct ആയോ distance ആയോ പകർന്നു കൊടുക്കാവുന്ന വിദ്യയാണ് റെയ്കി.

റെയ്‌കി ദീക്ഷ ലഭിച്ച ഒരു വ്യക്തിക്ക് ഏതൊരു കാര്യവും റെയ്‌കി ബോക്സിൽ പ്രോഗ്രാം ചെയ്തു പറഞ്ഞ ദിവസത്തിനുള്ളിൽ സ്വയം കാര്യം സാധിച്ചെടുക്കാവുന്നതാണ്.

ഒരു റെയ്കി ചികിത്സകൻ തന്റെ ജീവിതത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായി താഴെ പറയുന്ന കാര്യങ്ങൾ പൂർണമായി സ്വീകരിച്ചിരിക്കണം.

1. ഇന്ന് ഞാൻ ദുഃഖിക്കുകയില്ല .

2. ഇന്ന് ഞാൻ ദേഷ്യപെടുകയില്ല

3. ഇന്ന് ഞാൻ എല്ലാ ജീവ ജാലങ്ങളോടും സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കും

4. ഇന്ന് ഞാൻ സത്യ സന്ദതയോടെ ജോലി ചെയ്യും

5. ഇന്ന് ഞാൻ നന്ദി പൂർവം ജീവിക്കും

ജീവിതത്തിൽ സന്തോഷവും, സൗഭാഗ്യവും, സമാധാനവും നിലനിൽക്കാൻ നിങ്ങളും ഇന്നു തന്നെ റെയ്കി ഹീലിംഗ് ശീലമാക്കൂ. ആറ്റുട്മെന്റ് (ദീക്ഷ) സ്വീകരിക്കാൻ ഉടൻ തന്നെ വിളിക്കുക 8137878015.

STAY IN TOUCH

LOCATION

Vattappara, Palakkad
Border of TamilNadu,
Near Walayar Check Post,
Coimbatore Road – 678 624

9048 222 584
8137 878 015

copyright© 2018 – bhadrakalilive